Connect with us

News

265 മില്യൺ ഡോളർ കോവിഡ് കരാറുമായി ചൈനയും ,സൗദിയും .

Published

on

സൗദി അറേബ്യയയിലെ  നാഷണൽ യൂണിഫൈഡ് പ്രൊക്യുർമെൻറ്  കമ്പനിയും ,ചൈനയിലെ ജീനോം കമ്പനിയുമായി  265  മില്യൺ  ഡോളറിൻറെ  കോവിഡ്  സുരക്ഷാ  കരാർ ഒപ്പിട്ടു .

ഇതിൻറെ  പ്രധാന നിബന്ധനകൾ

1 .6 പുതിയ സ്പെഷ്യലിസ്റ്റ് ലാബുകളിൽ സൗദി ആരോഗ്യ പ്രവർത്തകർക്ക് ചൈനീസ് വിദഗ്ദ്ധർ പരിശീലനം  നൽകും

2 .6  പുതിയ മേഖലകളിലായി ദിവസവും 50000 കോവിഡ് പരിശോധനകൾ നടത്തും .

3 .9  മില്യൺ ടെസ്റ്റ് കിറ്റുകൾ സൗദിക്ക് നൽകും .

4 .ദിവസവും 60000  ടെസ്റ്റുകൾ നടത്താൻ സൗദിയെ പര്യാപ്തമാക്കും .

5 .ഹ്യുയാൻ എന്ന പോർട്ടബിൾ ലാബും  കരാറിലൂടെ ലഭ്യമാക്കും

 

 

 

 

News

TPR 10%തിൽ താഴെ, കൂടുതൽ ഇളവുകൾ, അവലോകനയോഗം നാളെ.

Published

on

By

ആഴ്ചകൾക്കു ശേഷം സംസ്ഥാനത് ഇന്ന് ടെസ്റ്റ്‌ പോസിറ്റിവിറ്റി  നിരക്ക്  10%തിൽ  താഴെ  എത്തി . 9.63%ആണ്  ടെസ്റ്റ്‌  പോസിറ്റിവിറ്റി. 7499 പേർക്കാണ്  ഇന്ന്  രോഗം  സ്ഥിതികരിച്ചത്. 77853 പേരെ യാണ്  ടെസ്റ്റ്‌  നടത്തിയത്. ഇതുവരെ  കോവിഡ്  മൂലം  മരണപ്പെട്ടവരുടെ എണ്ണം  12153 ആണ് . രോഗമുക്തരായവർ 13000 ത്തിനു മുകളിലാണ്.

ടെസ്റ്റ്‌ പോസിറ്റിവിറ്റി  നിരക്ക്  10%തിൽ  താഴെ  എത്തിയതോടെ   കൂടുതൽ  ഇളവുകൾ  അനുവദിക്കാൻ  സാധ്യത. ബുധനാഴ്ച  കൂടുന്ന  അവലോകന യോഗത്തിൽ  ആണ് തീരുമാനമെടുക്കുക. ബാറുകൾ  തുറന്ന സാഹചര്യത്തിൽ  ആരാധനാലയങ്ങൾ  തുറക്കാത്തതിൽ  പ്രതിഷേധം  ശക്തമാണ്. ഒരു  സമയത്ത്  ഒരു നിശ്ചിത  ആൾക്കാർ  എന്ന  കണക്കിൽ  ആരാധനാലയങ്ങൾ  തുറക്കാൻ  സാധ്യത. കോവിഡ്  പ്രോട്ടോകോൾ  പാലിച്ചു  കൊണ്ട്  സീരിയൽ  ഷൂട്ടിങ്ങുകൾക്കും  അനുമതി  നൽകിയേക്കും. സിനിമാ  തീയറ്ററുകൾ, മാളുകൾ  എന്നിവ  തുറക്കാൻ  സമയമെടുക്കും.

കൂടുതൽ  വാർത്തകൾക്കായി  fb പേജ്  ഫോളോ  ചെയ്യൂ  Yes Media.

 

 

Continue Reading

News

നിലമേൽ സ്വദേശി വിസ്മയ ഭർതൃ വീട്ടിൽ നേരിട്ടത് അതി ക്രൂര പീഡനം, ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്.

Published

on

By

നിലമേൽ  കൈതോട്  സ്വദേശി  വിക്രമൻ  നായരുടെ  മകൾ  24 കാരിയും  ആയുർവേദ  മെഡിക്കൽ  വിദ്യാർത്ഥിനിയുമായ  വിസ്മയ  ഭർത്താവ്  ശാസ്താം  കോട്ട  സ്വദേശി  കിരൺകുമാരിൽ  നിന്നും  അനുഭവിച്ചത്  കൊടിയ  പീഡനം. അസ്സിസ്റ്റ്ന്റ്  മോട്ടോർ  വെഹിക്കിൾ ഇൻസ്‌പെക്ടർ  ആയ  കിരൺ കുമാർ  സ്ത്രീധനമേ  വേണ്ട  സ്ത്രീയാണ്  ധനമെന്ന  കിടിലൻ ഡയലോഗുമായാണ്  വിസ്മയയെ  ജീവിത പങ്കാളിയാക്കാനെത്തിയത്. എങ്കിലും   അച്ഛൻ  വിക്രമൻ  നായർ  തന്റെ  ഏകമകൾക്ക്  പ്രവാസ  ജീവിതത്തിൽ   വീടും  നടുമുപേക്ഷിച്ചു  സമ്പാദിച്ച  സ്വത്തിന്റെ  നല്ലൊരു  ഭാഗവും  11 ലക്ഷത്തിനു  മേൽ  വില  വരുന്ന കാറും  നൽകി  ആര്ഭാടമായിട്ടു  തന്നെയാണ്  വിവാഹം  കഴിച്ചു  കൊടുത്തത്.

വിവാഹം കഴിഞ്ഞതും  കിരണ്കുമാറിന്റെ  സ്വഭാവം  മാറി . ഇതൊന്നും  പോരാ , ഇതിൽ  കൂടുതൽ  കിട്ടാനുള്ള  യോഗ്യതയുണ്ടെന്നു  പറഞ്ഞു  മദ്യപിച്ചെത്തി  വിസ്മയെ  ഉപദ്രവിക്കാൻ  തുടങ്ങി. കാർ  ഇത്  പോരാ  എന്നു  പറഞ്ഞാണ് ഉപദ്രവം  തുടങ്ങിയത്. സിസി  ഇട്ടെടുത്ത  കാർ  വിറ്റ്  പൈസ  കൊടുക്കണമെന്നായി  പറ്റില്ല  എന്നു  പറഞ്ഞതിന്  പിതാവിന്റെ  മുന്നിൽ  കൊണ്ട്  ചെന്ന്  വിസ്മയെ  ഉപദ്രവിക്കുക  പിടിച്ചു  മാറ്റാൻ  ചെല്ലുന്ന  സഹോദരനെ  ഉപദ്രവിക്കൽ  എന്നിവ  പതിവായി.

24 കാരിയായ  പെൺകുട്ടി  സഹിക്കാവുന്നതിലും  ഏറെ തൊഴിയും  ചവിട്ടും  ഉപദ്രവങ്ങളും  സഹിച്ചു . ബന്ധുവിന്   വാട്ട്‌ സാപ്  മെസ്സേജ്  മുഖേന ഒട്ടും  സഹിക്കാൻ  വയ്യ  എന്ന്  ഉപദ്രവങ്ങൾ  വിവരിച്ചു  മെസ്സേജ്  ഇട്ട  ശേഷമാണ്  തൂങ്ങി  മരിച്ചത്.

വിസ്മയയുടെ  വീട്ടുകാരും  സഹോദരനും  കിരൺ  കുമാറിനെതിരെ  കൊലപാതകം   ചുമത്തി  അറസ്റ്റ്  ചെയ്യണമെന്ന്  കാട്ടി  രംഗത്തെത്തിയിരിക്കുകയാണ്. വനിതാ കമ്മിഷൻ ഇയാൾക്കെതിരെ  സ്വമേധയാ  കേസെടുത്തു  കൊണ്ട്  രംഗത്തെത്തിയിട്ടുണ്ട്.

ഈ  വാർത്തയോട്  കമെന്റുകൾ  ആയി നിങ്ങൾക്ക്  പ്രതികരിക്കാം .

കൂടുതൽ  വാർത്തകൾ  വേഗത്തിൽ  അറിയാൻ  fb പേജ് ഫോളോ ചെയ്യൂ👇👇

Yes Media.

Continue Reading

News

സംസ്ഥാനത്തു നാളെ മുതൽ ബാറുകൾ അടച്ചിട്ടു സമരത്തിനു തീരുമാനം.

Published

on

By

സംസ്ഥാനത്തു  നാളെ  മുതൽ  ബാറുകൾ  അടച്ചിട്ടു സമരം  നടത്താൻ ബാറുടമകൾ  തീരുമാനിച്ചു. ബെവ്‌കോയിൽ  നിന്നും  മദ്യം വിൽപ്പനയ്ക്ക്  വാങ്ങുമ്പോൾ  നൽകേണ്ട  വെയർ ഹൗസ്  മാർജിൻ  തുക  വർധിപ്പിച്ചതിൽ  പ്രതിഷേധിച്ചാണ് തീരുമാനം. ഫെഡറേഷൻ ഓഫ് ഹോട്ടൽ  അസോസിയേഷൻ  ആണ്  സമരത്തിന്  തീരുമാനം  എടുത്തത്.

കൺസ്യൂമർ  ഫെഡും  തുറക്കില്ല  എന്നാണ്  തീരുമാനം. കൺസ്യൂമർ  ഫെഡിന്റെത്  നിലവിൽ  8%തിൽ  നിന്നും  20%ത്തിലേക്കും   മറ്റുള്ളവരുടേത് 25%ത്തിലേക്കുമാണ്  കൂട്ടിയത്. റീടൈൽ  വിലയിൽ  വർധന  വരുത്താതെയുള്ള  ഈ  വർദ്ധനവ്  നഷ്ടമുണ്ടാക്കുന്നതാണെന്ന്  കാണിച്ചാണ്  സമരത്തിലേക്ക്  പോകാനുള്ള  തീരുമാനം

എന്നാൽ  സംഗതി  പരിശോധിച്ച്  കാര്യങ്ങൾ  തീരുമാനിക്കാം  എന്ന്  സർക്കാർ  വാക്ക്  നൽകിയെങ്കിലും  അനുകൂല  നിലപാട്  ഉണ്ടാകുന്ന  വരെ  പ്രേതിഷേധം  തുടരാനാണ് ബാറുടമകളുടെ  തീരുമാനം.

കൂടുതൽ വാർത്തകൾ  വേഗത്തിൽ  അറിയാൻ  fb പേജ് ലൈക്‌  ചെയ്ത്  ഫോളോ  ചെയ്യൂ Yes Media.

Continue Reading

Trending